മറൈൻ ഡ്രൈവിൽ വേളം സ്വദേശികൾക്ക് നേരെ അക്രമം; അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു

മറൈൻ ഡ്രൈവിൽ വേളം സ്വദേശികൾക്ക് നേരെ അക്രമം; അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു
May 21, 2026 12:39 PM | By Anusree vc
#Latest News #Marine Drive Kochi #Ernakulam Police

കുറ്റ്യാടി: (kuttiadi.truevisionnews.com) കൊച്ചി മറൈൻ ഡ്രൈവ് സന്ദർശിക്കാനെത്തിയ മൂന്ന് യുവാക്കളെ തട്ടുകടയ്ക്ക് മുന്നിൽ വച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അഞ്ചംഗ സംഘത്തിനെതിരെ എറണാകുളം സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വേളം കാക്കുനി ചാത്തന്റവിട മീത്തൽ സി.എം. മുഹമ്മദ് ശറഫുദ്ദീൻ (30), കാക്കുനി എലിപ്പറമ്പത്ത് ഇ.പി. ഹുമൈദ് (24), കാക്കുനി വടക്കയിൽ വി. ഫാസിൽ (30) എന്നിവരുടെ പരാതിയിലാണ് പോലീസ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന മൂന്ന് പേർ ഉൾപ്പെടെ അഞ്ച് പ്രതികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണിയോടെ മറൈൻ ഡ്രൈവിലെ 'മറൈൻ മച്ചൂസ്' എന്ന തട്ടുകടയ്ക്ക് മുന്നിലായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരായ യുവാക്കൾ കടയ്ക്ക് മുന്നിൽ നിന്ന് ചായ കുടിച്ചുകൊണ്ടിരിക്കെ, പ്രതികൾ അകാരണമായി അടുത്തുചെന്ന് "നിങ്ങൾ കാസർകോട്ടുകാരല്ലേ, ഇവിടെനിന്ന് ഓടിപ്പോ" എന്ന് അക്രോശിച്ചുകൊണ്ട് അക്രമിക്കുകയായിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

പ്രതികൾ മുഹമ്മദ് ശറഫുദ്ദീന്റെ കൈയിലുണ്ടായിരുന്ന കുട തല്ലിയൊടിക്കുകയും, സമീപത്തെ 'പ്രസന്ന' എന്ന കടയിൽ നിന്ന് സോഡാക്കുപ്പിയെടുത്ത് യുവാക്കൾക്ക് നേരെ എറിയുകയും ചെയ്തു. തുടർന്ന് സോഡാക്കുപ്പി പൊട്ടിച്ച് മാരകായുധമാക്കി മാറ്റി കുത്താൻ ഓങ്ങുകയും, തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ബോട്ടുകളിൽ ജോലി ചെയ്യുന്നവരും ചായക്കടയിൽ ഉണ്ടായിരുന്നവരുമാണ് പ്രതിപ്പട്ടികയിലുള്ളത്.

അക്രമത്തിൽ പരിക്കേറ്റ മൂന്ന് യുവാക്കളെയും എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ, അന്യായമായി തടഞ്ഞുവെക്കൽ, കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. ഒളിവിലുള്ള മറ്റ് നാല് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Content Highlights:- Violence against Velam natives on Marine Drive; Police register case against five people

#Latest News #Marine Drive Kochi #Ernakulam Police

Next TV

Related Stories
കുറ്റ്യാടിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

May 21, 2026 12:14 PM

കുറ്റ്യാടിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

കുറ്റ്യാടിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; കാർ ഡ്രൈവർക്കെതിരെ പോലീസ്...

Read More >>
പെട്രോൾ-ഡീസൽ വില വർധനവ്: കക്കട്ടിൽ ടൗണിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ സദസ്സ് നടത്തി

May 21, 2026 11:33 AM

പെട്രോൾ-ഡീസൽ വില വർധനവ്: കക്കട്ടിൽ ടൗണിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ സദസ്സ് നടത്തി

പെട്രോൾ-ഡീസൽ വില വർധനവ്: കക്കട്ടിൽ ടൗണിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ സദസ്സ്...

Read More >>
മന്ത്രി മുഹമ്മദ് റിയാസിന്റെ കോലം കത്തിച്ച സംഭവം; കക്കട്ടിലിൽ ബിജെപിക്കെതിരെ സിപിഐഎമ്മിന്റെ വൻ പ്രതിഷേധം

May 21, 2026 11:15 AM

മന്ത്രി മുഹമ്മദ് റിയാസിന്റെ കോലം കത്തിച്ച സംഭവം; കക്കട്ടിലിൽ ബിജെപിക്കെതിരെ സിപിഐഎമ്മിന്റെ വൻ പ്രതിഷേധം

മന്ത്രി മുഹമ്മദ് റിയാസിന്റെ കോലം കത്തിച്ച സംഭവം; കക്കട്ടിലിൽ ബിജെപിക്കെതിരെ സിപിഐഎമ്മിന്റെ വൻ...

Read More >>
കുറ്റ്യാടിയിൽ സ്കൂട്ടറിന്റെ ഡിക്കിയിൽ കടത്തുകയായിരുന്ന 16 ബോട്ടിൽ വിദേശമദ്യവുമായി യുവാവ് പിടിയിൽ

May 20, 2026 03:18 PM

കുറ്റ്യാടിയിൽ സ്കൂട്ടറിന്റെ ഡിക്കിയിൽ കടത്തുകയായിരുന്ന 16 ബോട്ടിൽ വിദേശമദ്യവുമായി യുവാവ് പിടിയിൽ

കുറ്റ്യാടിയിൽ സ്കൂട്ടറിന്റെ ഡിക്കിയിൽ കടത്തുകയായിരുന്ന 16 ബോട്ടിൽ വിദേശമദ്യവുമായി യുവാവ്...

Read More >>
ഭഗത് സിംഗ് പൊളിറ്റിക്കൽ ഫോറം കുറ്റ്യാടി യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു

May 20, 2026 01:24 PM

ഭഗത് സിംഗ് പൊളിറ്റിക്കൽ ഫോറം കുറ്റ്യാടി യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു

ഭഗത് സിംഗ് പൊളിറ്റിക്കൽ ഫോറം കുറ്റ്യാടി യൂണിറ്റ് കമ്മിറ്റി...

Read More >>
Top Stories

News Roundup

GCC News